സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

July 25th, 2012

moral-policing-epathram

കായംകുളം: കായംകുളത്ത് ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ശബരീഷിന് പരിക്കേറ്റു. കപുതിയിടം ജംഗ്‌ഷനു സമീപമുള്ള എൻ. എസ്. എസ്. കരയോഗത്തിനു സമീപം വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ഒരു സംഘം ശബരീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പിന്നീട് അക്രമികള്‍ ശബരീഷിന്റെ വീട്ടില്‍ പിതാവ് മഹേഷ് കുമാറിനേയും അമ്മയേയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സദാചാര പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളും മത തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ പരസ്പരം സംസാരിച്ചു നിന്ന യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ ഒരു സംഘടനയുടെ ഓഫീസില്‍ ബന്ദിയാക്കി വെയ്ക്കുകയും ഉണ്ടായി. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രസ്ഥാവന നടത്തിയിട്ടും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍

July 25th, 2012

illicit-epathram

തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

July 24th, 2012

oommen-chandy-epathram
തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.

എയര്‍ കേരള എക്സ്പ്രസിന് മുന്‍പ്‌ അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « മലപ്പുറം പെരിന്തല്‍ മണ്ണയില്‍ വന്‍ ബ്രൌണ്‍ഷുഗര്‍ വേട്ട
Next » — Next Page » അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine