തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം