തൃശ്ശൂര്‍ പൂരത്തിനിടഞ്ഞ ആനയെ തളച്ചു

May 2nd, 2012
elephant-stories-epathram
തൃശ്ശൂര്‍: പൂരത്തിനിടയില്‍ ഇടഞ്ഞ കൊമ്പനെ തളച്ചു. അപകടം ഉണ്ടാക്കിയില്ല. പാറമേക്കാവ് വിഭാഗത്തിന്റെ പൂരത്തില്‍ പങ്കെടുത്തിരുന്ന ഉണ്ണിപ്പിള്ളീ കാളിദാസന്‍ ആണ് ഇടഞ്ഞത്. അല്പ നേരം വിഭ്രാന്തി പരത്തിയെങ്കിലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും മുമ്പേ ആനയെ തളച്ചു. ആനയിടഞ്ഞപ്പോള്‍ ആളുകള്‍ പുറകെ ഓടിയതാണ് ആനയെ വിറളി പിടിപ്പിച്ചത്. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും പോലീസു ചേര്‍ന്ന് ആനയെ വരുതിയിലാക്കി. വടം ഉപയോഗിച്ച് ആനയെ കെട്ടി. പാപ്പാന്‍ പുറത്തു കയറിയതോടെ ആന ശാന്തനായി. പോലീസ് സന്ദര്‍ഭത്തിനൊത്തുണര്‍ന്ന് പ്രവര്‍ത്തിച്ച് ആളുകളെ നിയന്ത്രിച്ചു. ആനയിടഞ്ഞെങ്കിലും പൂരം മറ്റു തടസ്സങ്ങള്‍ ഇല്ലാതെ നടന്നു കൊണ്ടിരിക്കുന്നു. അല്പ സമയത്തിനുള്ളില്‍ ഉപചാരം ചൊല്ലി പിരിയല്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on തൃശ്ശൂര്‍ പൂരത്തിനിടഞ്ഞ ആനയെ തളച്ചു

വി. എസും മതേതര കക്ഷികളെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തു

May 2nd, 2012

vs-achuthanandan-epathram

തിരുവനന്തപുരം: നിലവില്‍ അസംതൃപ്തരായ മതേതര കക്ഷികള്‍ക്ക് ഇടതു മുന്നണിയിലേക്ക് വരാമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ .  സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു പിന്നാലെ വി. എസ്സും എല്‍. ഡി. എഫിലേക്ക് പുതിയ കക്ഷികളെ സ്വാഗതം ചെയ്തു . മതേതര കക്ഷികളെ എല്‍. ഡി. എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി വി. എസ് പറഞ്ഞു. വര്‍ഗീയ ശക്തികളെ തടയാന്‍ എല്‍. ഡി. എഫ് ശക്തിപ്പെടേണ്ടതുണ്ട്. വര്‍ഗീയതയിലേക്ക്  ജനങ്ങളെ തിരിച്ചുവിടുകയാണ് ഇന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും. ഇത് തടയാന്‍ എല്‍. ഡി. എഫിലുള്ള മതേതര പാര്‍ട്ടികള്‍ക്കേ കഴിയൂ. മുന്നണി വിട്ടവര്‍ മാതൃ സംഘടനയില്‍ എത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വി. എസും മതേതര കക്ഷികളെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തു

വിസ്മയത്തിന്റെ വര്‍ണ്ണക്കൂട്ടുകളുമായി കുടമാറ്റം

May 1st, 2012
thrissur-pooram-epathram
തൃശ്ശൂര്‍: വടക്കും നാഥന്റെ തെക്കേ ഗോപുര നട കടന്ന് തിരുവമ്പാടി ശിവസുന്ദറിനൊപ്പം മറ്റു പതിനാലു ഗജവീരന്മാരും നിരന്നപ്പോഴേക്കും തേക്കിന്‍കാട് മൈതാനം ജനസാഗരമായി മാറിയിരുന്നു. അപ്പോഴേക്കും പാറമേക്കാവ് ഭഗവതി മഹാരാജാവിന്റെ പ്രതിമയെ വലം വച്ച്  പാറമേക്കാവ് പത്മനാഭന്റെ പുറത്തേറി പതിനാലാനകളുടെ അകമ്പടിയോടെ  അഭിമുഖമായി നിരന്നിരുന്നു. കുടമാറ്റം കാണുവാനുള്ള അക്ഷമയോടെ ഉള്ള കാത്തിരിപ്പിനൊടുവില്‍ കുടകള്‍ ആനപ്പുറമേറിയതോടെ ആളുകള്‍ ആര്‍പ്പുവിളികളോടെ ആഹ്ലാദം പ്രകടിപ്പിച്ചു. അഹോരാത്രം ജോലിചെയ്ത് വര്‍ണ്ണക്കുടകള്‍ തയ്യാറാക്കിയ കലാകാരന്മാരുടെ കരവിരുതിനുള്ള അംഗീകാരം. ചുവപ്പും മഞ്ഞയും പച്ചയും നീലയും നിറങ്ങള്‍ അങ്ങിനെ മാറിയും  മറിഞ്ഞും കുടകളായി വിരിഞ്ഞപ്പോള്‍ ജനം ആഹ്ലാദനൃത്തം ചവിട്ടി. നിറങ്ങളില്‍ മാത്രമല്ല കുടകളുടെ രൂപത്തിലും വൈവിധ്യം ഉണ്ടായിരുന്നു. കല്പാത്തി തേരിന്റെ രൂപം വരെ കുടകളായി വിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on വിസ്മയത്തിന്റെ വര്‍ണ്ണക്കൂട്ടുകളുമായി കുടമാറ്റം

സി. പി. ഐ ഇടതു മുന്നണി വിട്ട് പുറത്തുവരണം: പി. സി. വിഷ്ണുനാഥ്

May 1st, 2012
pc-vishnunath-epathram
തൊടുപുഴ: രാഷ്ടീയപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സി. പി. ഐക്ക് ഇടതു മുന്നണി വിട്ട് യു. ഡി. എഫിലേക്ക് വരുന്ന കാര്യം ആലോചിക്കാമെന്ന് പി. സി. വിഷ്ണുനാഥ് എം. എല്‍. എ.  സി. പി.ഐയെ എച്ചിലായി കാണുന്ന സി. പി. എം നയിക്കുന്ന മുന്നണിയില്‍ തുടരണമോ എന്ന കാര്യം സി. പി. ഐ നേതാക്കള്‍ ചിന്തിക്കണമെന്നും സി. പി. ഐയെ യു. ഡി. എഫില്‍ എടുക്കുന്ന കാര്യം യു. ഡി. എഫ് നേതാക്കള്‍ ആലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ പാര്‍ട്ടികളിലും, പോലീസിലും, മാധ്യമസ്ഥാപനങ്ങളിലും മതമൌലിക വാദികള്‍ നുഴഞ്ഞ് കയറുന്നുണ്ടെന്നും അക്രമ സ്വഭാവം കാണിക്കുന്ന ചില പാര്‍ട്ടികളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സി. പി. ഐ ഇടതു മുന്നണി വിട്ട് പുറത്തുവരണം: പി. സി. വിഷ്ണുനാഥ്

ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍

May 1st, 2012
Peruvanam_Kuttan_Marar-epathram
തൃശൂര്‍: പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുര വാദ്യത്തിന്റെ വന്യമായ ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി  1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍‌തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.
മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് ഒരു വര്‍ഷം മുമ്പ് പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.   പെട്ടെന്ന് മേളം നിലച്ചു‌.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.
എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ ആര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു കടന്നുവന്നു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു. എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി  മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍


« Previous Page« Previous « തിരുവമ്പാടിയുടെ തിലകക്കുറി ശിവസുന്ദര്‍
Next »Next Page » സി. പി. ഐ ഇടതു മുന്നണി വിട്ട് പുറത്തുവരണം: പി. സി. വിഷ്ണുനാഥ് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine