തൃശൂര്‍: സി. പി. ഐ. (എം) മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്. ഒപ്പം സെയില്‍സ് ടാക്സ് അസി.കമീഷണര്‍ ജയനന്ദകുമാറിനെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവ് ഉണ്ട്. വിജിലന്‍സ് ജഡ്ജ് വി.ഭാസ്കരനാണ് ഉത്തരവിട്ടത്. 2009 മാര്‍ച്ച് 17ന് തൃശൂര്‍ വാണിജ്യ നികുതി ഓഫീസില്‍ വിജിലന്‍സ് നടന്നതിയ റെയ്ഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാല്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഡി. വൈ. എസ്. പിയെ തോമസ് ഐസക് ഭീഷണിപ്പെടുത്തിയെന്നും ഇത് നാനോ എക്സല്‍ തട്ടിപ്പുകേസില്‍ പ്രതിസ്ഥാനത്തുള്ളവരെ രക്ഷിക്കാനായിരുന്നു എന്നുമാണ് തോമസ് ഐസക്കിനെതിരെ ഉയര്‍ത്തുന്ന ആരോപണം. രാജു പൂഴങ്കര എന്നയാളാണ് ഈ ഹര്‍ജി നല്‍കിയത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തോമസ് ഐസക് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്