കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി റൗഫ് വീണ്ടും രംഗത്ത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് റൗഫ് ഇന്നലെ കോഴിക്കോട്ടു നടത്തിയത്.
ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് സംഭവത്തെ ക്കുറിച്ചു വ്യക്തമായി അറിയാമായി രുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്നു പ്രതികരിക്കാന്‍ മടിക്കുക യായിരുന്നുവെന്നു റൗഫ് പറഞ്ഞു. താന്‍ ഉന്നയിച്ച സംഭവം സംബന്ധിച്ചുള്ള തെളിവുകള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഇനി പാണക്കാട് തങ്ങള്‍മാരെ അമ്മാനമാടാന്‍ അനുവദിക്കില്ലെന്നും റൗഫ് വ്യക്തമാക്കി.
കോതമംഗലം പെണ്‍വാണിഭ ക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഒരു മുന്‍ കേന്ദ്ര മന്ത്രിയും പ്രതികളായിരുന്നു. ഈ കേസ് ഒതുക്കാന്‍ 15 ലക്ഷം രൂപ ഇടനിലക്കാരനായ ഷെരീഫ് ചേളാരി വഴി പെണ്‍കുട്ടിക്കു നല്‍കിയതായി തനിക്കറിയാമെന്നു റൗഫ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തിയ അന്വേഷി പ്രവര്‍ത്തക ജമീല മാങ്കാവിനെ സ്വാധീനിക്കാനും മൊഴി മാറ്റി പറയാനുമായി കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതിനായി പി. വി. അബ്ദുള്‍ വഹാബിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ വെച്ച് ഇവര്‍ക്കു മൂന്നര ലക്ഷം രൂപ നല്‍കിയതിനു താന്‍ സാക്ഷി യാണെന്നും റൗഫ് വെളിപ്പെടുത്തി.
കേസിലെ മുഖ്യ സാക്ഷികളായ റജീന യുടെയും റജുല യുടെയും കേസിന്റെ മൊഴി ഉണ്ടാക്കുന്ന സമയത്തു താന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതില്‍ എത്തിപ്പെട്ടത്. അതേ സമയം, താന്‍ നടത്തിയ വെളിപ്പെടു ത്തലിനെതിരേ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ വില കുറഞ്ഞതാണെന്നു റൗഫ് ആരോപിച്ചു. ഐസ്ക്രീം കേസിന്റെ പുതിയ വെളിപ്പെടുത്തലിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള ആരോപണം തെളിയിച്ചാല്‍ താന്‍ അത്തരക്കാര്‍ പറയുന്ന എന്തും ചെയ്യാമെന്നും റൗഫ് വെല്ലുവിളിച്ചു.
കുഞ്ഞാലിക്കുട്ടി യുമായി ചേര്‍ന്നു പല തെറ്റുകളും ചെയ്തിട്ടുണ്ട്. അവ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സത്യം ലോകത്തെ അറിയിക്കാനാണ് ഈ തുറന്നു പറച്ചില്‍. തന്റെ പക്കലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി യിട്ടുണ്ടെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.
സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, വിവാദം, സ്ത്രീ