കൊച്ചി: മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസ ത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് എസ്. ജയചന്ദ്രന്‍ നായര്‍ രാജിവച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിയ സംഭവം അടുത്തിടെ സാഹിത്യലോകത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രഭാവര്‍മ വിഷയമല്ല എന്നും മാസികയുടെ താഴ്ന്ന സര്‍ക്കുലേഷനാണ് രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്. 15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സാഹിത്യം
This jayachandran nair editor was a pucca communist and stalinist for many years, good riddance of the bad rubbish!
സ്വന്തമായി ഒരു നിലപാട് ഉണ്ടായിരിക്കയും അത് വിളിച്ചു പറയുകയും ചെയ്യുക ധീരത തന്നെയാണ്. ജയചന്ദ്രന്‍ നായരെ വ്യതസ്തനാക്കുന്നതും അത് തന്നെ .
വയട്ടുപ്പിഴപ്പിനു വേണ്ടി കൂലി എഴുത്ത് നടത്തുന്ന കൂട്ടര്‍ക്കിടയില്‍ താങ്കളുടെ തല ഉയര്‍ന്നു തന്നെ ഇരിക്കും.