കണ്ണൂര്‍: യൂത്ത്ലീഗ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയെ വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഒരു വിഭാഗം അഹമ്മദിനെതിരെ തിരിയാന്‍ കാരണമായത്. ജില്ല കമ്മറ്റി ഓഫിസിനു മുന്നില്‍ വെച്ചാണ് കോലം കത്തിച്ചത്. അതിനു മുമ്പ് ഇരുപതോളം പേര് വരുന്ന സംഘം നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു കരിങ്കൊടിയുമായി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനമായി എത്തിയ സംഘത്തെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് കടക്കുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പ്രതിരോധം, വിവാദം