തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. പോലീസ്, ജയില്‍ വകുപ്പുകളിലേക്ക് നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയവെ ആയിരുന്നു തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍. ടി.പിക്ക് വധഭീഷണിയുണ്ടായിട്ടും യു. ഡി. എഫ്. സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കോടിയേരിക്ക് പറയാന്‍ സാധിക്കുമോ എന്ന തിരുവഞ്ചൂരിന്റെ ചോദ്യത്തിനു കോടിയേരി പ്രതികരിച്ചില്ല. മന്ത്രിയുടെ വിശദീകരണത്തിനിടെ സി.പി.എമ്മില്‍ നിന്നും എന്ന വാക്കിനു പകരം സി.പി.എം ഗുണ്ടകള്‍ എന്ന പ്രയോഗത്തിനെതിരെ ബഹളംവെച്ചുകൊണ്ട് പ്രതിപക്ഷം സഭ വിട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍