കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുകാരുമായി ചങ്ങാത്തം വേണ്ടെന്ന് അണികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.ഫ്, എസ്.ഡി.പി.ഐ എന്നീ പേരുകളില്‍ ഉള്ള സംഘടനയിലെ പ്രവര്‍ത്തകരുമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും സഹകരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.
ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇടുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ, ലഇക്ക് അടിക്കുകയോ അതിനു മറുപടി നല്‍കുകയോ ചെയ്യരുത്. ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യണം. പുതിയ സാഹചര്യത്തില്‍ ഇവരുമായി വ്യക്തിബന്ധം പോലും ഒഴിവാക്കണമെന്നുമാണ് യൂത്ത് ലീഗ് അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഇപ്പോല്‍ സോഷ്യല്‍ മീദിയയെ ആണ് കൂട്ടു പിടിച്ചിരിക്കുന്നതെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഖത്തറില്‍ മലയാളിയെ ഒരു സംഘം മുസ്ലിം സമുദായാംഗങ്ങള്‍ മര്‍ദിച്ചിരുന്നു. ഇത് ചെയ്തത് മുസ്ലിം ലീഗുകാരാണെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തങ്ങളല്ല എസ്.ഡി.പി.ഐക്കാരാണെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.അദ്യാപകന്റെ കൈവെട്ട് കേസ് പോലെ ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നേരത്തെ തന്നെ യൂത്ത് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം