മട്ടന്നൂര്‍: ‘ദേശാഭിമാനി’ പത്രത്തിനെതിരെ മട്ടന്നൂര്‍ സ്വദേശി നല്കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന പ്രതിപക്ഷ നേതാവ്
വി.എസ്.അച്ച്യുതാനന്ദന് ജാമ്യമെടുത്തു. കേസുമായി ബന്ധപ്പെട്ട് വി.എസ്. ഇന്നലെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
അഡ്വ.എന്‍.സുരേന്ദ്രന്, അഡ്വ.ഒ.ജി.പ്രേമരാജന്‍ എന്നിവര്‍ മുഖാന്തിരമാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. മട്ടാന്നൂര്‍ മരുതായിലെ കുന്നുമ്മല്‍ പവിത്രനാണ്
അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നത്. ഇതേ കേസില്‍ ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കരുണാകരന് എം.പി നേരത്തെ ജാമ്യമെടുത്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, മാധ്യമങ്ങള്‍