തലശ്ശേരി: ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം സി. പി. എമ്മിന്റെ അറിവോടെ ആണെന്നും, കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 130 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. 19 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്ളത്. രാഷ്ടീയ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികളെ എല്ലാം പിടികൂടിയിട്ടുണ്ട്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ വച്ച് മനോജും സുഹൃത്തും സഞ്ചരിച്ചിരുന്ന വാന്‍ അക്രമി സംഘം ബോംബെറിഞ്ഞ് തകര്‍ത്തത്. തുടര്‍ന്ന് മനോജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെടു ത്തുകയായിരുന്നു. വിക്രമന്‍ ആണ് മുഖ്യ പ്രതി. കേസ് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും പിന്നീട് സി. ബി. ഐ. ക്ക് കൈമാറുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്