കണ്ണൂര്‍: സൌദി സ്വദേശിനിക്ക് അസ്ലീല സന്ദേശം അയച്ച കണ്ണൂര്‍ വളപട്ടാണം പുതിയ വീട്ടില്‍ മുത്തലിബിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈദിയിലെ പഴയ തൊഴിലുടമയായ അറബിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ സൌദി സ്വദേശിനിയ്ക്ക് ഇടയ്ക്കിടെ അസ്ലീല ചിത്രങ്ങളും വീഡിയോകളും വാട്സപ് വഴി അയച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ ഓവര്‍ സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സൌദി ഘടകം വഴി കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി മുത്തലിബിനെ പിടികൂടുകയും ചെയ്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, സ്ത്രീ