പെരിന്തല്‍മണ്ണ: അശ്ളീല ദൃശ്യങ്ങള്‍ വാട്സ് അപ്പ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിത സരിത എസ്. നായര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു നടത്തും എന്നാണ് പി. സി. ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ട്. ഇതേ പറ്റി വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി. സി. ജോര്‍ജ്ജിന് ഇതു സംബന്ധിച്ച് അറിവുണ്ടാകുമെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലതു മോര്‍ഫ് ചെയ്തതാണെന്ന് സംശയമുണ്ട്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്തു വരുവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്തുവാന്‍ ആകില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകാനും വഴിയുണ്ട്. ഭീഷണിക്ക് മുമ്പില്‍ താന്‍ അടിയറവ് പറയില്ലെന്നും അവര്‍ വ്യക്തമാക്കി.
കോടതിയിലേക്ക് പോകും വഴി തന്റെ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത എസ്. നായര്‍. അടുത്തിടെയാണ് സരിതയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ അടങ്ങിയ ആറ് ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സ്ത്രീ