മലിനജലം നിറച്ച ടാങ്കറുകള്‍ പിടിച്ചെടുത്തു

April 19th, 2012

drinking-water-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ വ്യാപകമായി മലിന ജലം നിറച്ച് വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ടാങ്കര്‍ ലോറികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. കാക്കനാട് വാഴക്കാല പള്ളിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വെള്ളം നിറച്ച ഉറവിടം സംബന്ധിച്ച രേഖകള്‍ ഒന്നുമില്ലാത്ത ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ വിവിധ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പെരിയാറില്‍ നിന്നും മറ്റ് പൊതുജലാശയങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. രാത്രി 10ന് ശേഷമുള്ള കുടിവെള്ളം വിതരണവും നിരോധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീമതി, എളമരം കരീം, ബേബിജോണ്‍ സെക്രട്ടേറിയറ്റില്‍

April 19th, 2012

തിരുവനന്തപുരം: സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രിമാരായ പി. കെ. ശ്രീമതി, എളമരം കരീം, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രെട്ടറി ബേബിജോണ്‍ എന്നിവരെ ഉള്‍പെടുത്തി. ആദ്യമായാണ് ഒരു വനിത നേരിട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്നത്. പകരം നിലവിലെ മൂന്ന് പേരെ ഒഴിവാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന്‌ പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസമേനോന്‍, പോളിറ്റ്‌ ബ്യുറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം. എ. ബേബി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, ഇ പി ജയരാജന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, പി കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍

April 17th, 2012

കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ്‌ അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്‌. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.

കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള യാത്ര തൃശൂരില്‍

April 17th, 2012

kanthapuram-epathram
തൃശൂര്‍ : മാനവികത യുടെ സന്ദേശ വുമായി കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര തൃശ്ശൂരില്‍ എത്തു മ്പോള്‍ പത്തു പെണ്‍ കുട്ടികള്‍ സുമംഗലി കളാകും.

ജില്ലയിലെ പാവപ്പെട്ട പത്തു പെണ്‍കുട്ടികളുടെ വിവാഹവും കൂടാതെ രണ്ടു ആംബുലന്‍സ് സര്‍വ്വീസു കളുടെ ഉത്ഘാടനവും തൃശൂര്‍ ദയ ആശുപത്രി യിലേക്ക് പാവപ്പെട്ട രോഗികള്‍ക്ക് സൌജന്ന്യ ഡയാലിസിസ് ചെയ്യാനുള്ള രണ്ടു മെഷിനുകളുടെ വിതരണവും നടക്കും.

കൂടാതെ തെരഞ്ഞെടുത്ത പാവപ്പെട്ട നൂറു രോഗികള്‍ക്ക് വര്‍ഷ ത്തില്‍ പതിനായിരം രൂപക്കുള്ള മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും നടക്കും. എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ ആശ്വാസ പദ്ധതിയായ “സാന്ത്വനം” പദ്ധതി യുടെ ഭാഗ മായാണ് ഇത് നാടിന്നു സമര്‍പ്പിക്കുന്നത്.

– മുബാറക്‌ കരയാമുട്ടം

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍

April 15th, 2012

vm-sudheeran-epathram

തൃശൂര്‍: ഉടന്‍ കെ. പി. സി. സി. എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്നും, ഇല്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തേണ്ടി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നേതൃത്വം തയ്യാറായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും അസാധാരണ സ്ഥിതിവിശേഷമാണ്‌ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാലാണ് നേതൃത്വം ഇടപെട്ട്‌ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത് അല്ലാത്ത പക്ഷം താനദക്കമുള്ള പലരും പരസ്യമായി പ്രതികരിക്കുമെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവത്തെ യു ഡി എഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലീഗിനെതിരെ ആര്യാടന്‍
Next »Next Page » കേരള യാത്ര തൃശൂരില്‍ »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine