തിരുവനന്തപുരം : ടി. കെ. ഹംസ പറയുന്ന ശുംഭത്തരത്തിന് എന്ത് മറുപടി നൽകാനാണ് എന്ന് വി. എസ്. അച്യുതാനന്ദൻ മാദ്ധ്യമ പ്രവർത്തരോട് ചോദിച്ചു. ഡാങ്കെയുടെ ഏകാധിപത്യത്തിന് എതിരെ രൂപീകരിച്ച പാർട്ടിയാണ് സി. പി. ഐ. എം. പാർട്ടിയുടെ 7ആം കോൺഗ്രസ് ചേർന്നപ്പോൾ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് പാർട്ടിയുടെ 20ആം കോൺഗ്രസിൽ 10 ലക്ഷം പേരാണ് അണിനിരന്നത്. ഈ 10 ലക്ഷത്തിൽ ഒരുവനാണ് ടി. കെ. ഹംസ.
അമരാവതിയിൽ സഖാവ് എ. കെ. ഗോപാലൻ സമരം ചെയ്യുമ്പോൾ ഹംസ കോൺഗ്രസിലായിരുന്നു. അന്ന് ഡി. സി. സി. പ്രസിഡണ്ടായിരുന്നു ഹംസ. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രാവാക്യം വിളിച്ച ചരിത്രമാണ് ഹംസയ്ക്ക്.
പിന്നീട് സി. പി. ഐ. എം. വളരുന്നതിനിടയിൽ ഹംസ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തി. പാർട്ടിയിൽ നിന്നും മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ഈ മനുഷ്യൻ ഇനി എന്ത് ആനുകൂല്യമാണ് ഉള്ളത് എന്ന് കാത്തിരിക്കുകയാണ്.
ഇത്തരക്കാരുടെ ശുംഭത്തരത്തെ പറ്റി എന്ത് മറുപടി പറയാനാണ് എന്ന് വി. എസ്. ചോദിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം