തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തിനായുള്ള പൊലീസ് നടപടി തടസ്സപ്പെടുത്തുന്നത് ശരിയല്ല ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നത്.
പൊലീസന്വേഷണം തൃപ്തികരമെല്ലെന്നു കണ്ടാല്‍ ഉടന്‍ ഇടപെടും. എന്നാല്‍ ലാഘവം കാണിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും വി. എസ് .പറഞ്ഞു. കോടതിയില്‍ പോകുന്നതാനോ ഉചിതം എന്ന ചോദ്യത്തിന് കോടതി വഴി പോയതിന്റെ ഫലമായിട്ടല്ലേ ബാലകൃഷ്ണപിള്ള സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ഇടയായതെന്നും വി. എസ്. ചോദിച്ചു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍