മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറനാട് എം. എല്‍. എ പി. കെ. ബഷീറിന്റെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ മലപ്പുറം ഗസ്റ്റ്ഹൌസില്‍ വച്ചായിരുന്നു ഐ. ജിയുടെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണ സംഘം മുസ്ലിം ലീഗ് എം. എല്‍. എയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെ ആയിരുന്നു മൊഴിയെടുക്കല്‍ ആരംഭിച്ചത്. ഒരു കൊലപാതകത്തില്‍ ഉള്‍പ്പെട്ട സഹോദരങ്ങളായ കാളക്കാടന്‍ ആസാദും അബൂബക്കറും കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രഥമവിവര റിപ്പോര്‍ട്ടില്‍ എം. എല്‍. എയെ പ്രതിചേര്‍ത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കുകയും പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് എം. എല്‍. എയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുയാണെന്നും പ്രതിപക്ഷം ആരോപിച്ചിരിന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം