ശിക്ഷയിളവ് ലഭിച്ച ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു

November 9th, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍  ശിക്ഷായിളവു ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) നേതാവുമായ  ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു.   തലസ്ഥാനത്തുള്ള പാര്‍ട്ടി ഓഫീസില്‍ താമസിച്ച് അദ്ദേഹം ചികിത്സ തുടരും.  ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിള്ളയെ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ വാസത്തിനിടയില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പിള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്പത്രിയില്‍ തടവനുഭവിക്കുന്നതിനിടയില്‍ പിള്ള സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. ഇതിനെ ജയില്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നാലുദിവസത്തെ അധിക തടവും പിള്ളക്ക് ലഭിച്ചു.  യു.ഡി.എഫ് സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജയില്‍ പുള്ളികള്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിയമ സഭക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും എതിരെ റൌഫ്

November 6th, 2011

rauf-kunhalikutty-epathram

മലപ്പുറം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിക്കും, വി. കെ. ഇബ്രാഹിം കുഞ്ഞിനുമേതിരെ കെ. എം. എം. എല്‍. ടൈറ്റാനിയം കേസില്‍ പുത്തന്‍ വെളിപ്പെടുത്തലുകളുമായി റൌഫ് രംഗത്ത്‌ വന്നു. വിദേശ മലയാളിയായ രാജീവ്‌ എന്ന വ്യക്തിക്ക്‌ വേണ്ടി കോടികളുടെ അഴിമതിയാണ്‌ നടത്തിയതെന്നാണ് പ്രധാന ആരോപണം. ഈ അഴിമതിയെക്കുറിച്ച്  സി. ബി. ഐ. അന്വേഷണം നടത്താന്‍ തയ്യാറായാല്‍ മതിയായ  തെളിവുകള്‍ നല്‍കാനുളള സന്നദ്ധതയും മാധ്യമങ്ങളോട് അദ്ദേഹം പങ്കു വെച്ചു.

- സുബിന്‍ തോമസ്‌

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകന്റെ കാര്യം നോക്കാന്‍ മകനറിയാം: വി. എസ്

October 27th, 2011

കൊല്ലം: ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് തന്റെ മകനെതിരായ ആക്ഷേപങ്ങളുടെ കാര്യം മകന്‍ തന്നെ നോക്കിക്കൊള്ളുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്‌തോട്ടെഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതുകൊണ്ടൊന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന വി‌എസിന് ഇതൊരു വലിയ തിരിച്ചടിയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു

October 27th, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡിഷണല്‍ ഡയറക്‌ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്തു. ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ ഡോക്‌ടര്‍ സുബ്രഹ്മണ്യത്തെയും സസ്പെന്റ് ചെയ്തു. ഐഎച്ച്‌ആര്‍ഡിയിലും അരുണ്‍കുമാര്‍ ഡയറക്‌ടറായ ഫിനിഷിംഗ്‌ സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ്‌ ജനറലിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. വിദ്യാഭ്യാസ വകുപ്പിന് ധനകാര്യ പരിശോധനാവിഭാഗവും പ്രിന്‍സിപ്പല്‍ എജിയും നല്‍‌കിയ റിപ്പോര്‍ട്ടില്‍ അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി പറയുന്നു. അരുണ്‍കുമാറും സുബ്രഹ്മണ്യവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിള്ള ജയില്‍ ചട്ടം ലംഘിച്ചെന്ന് മുഖ്യമന്ത്രി

October 24th, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍‌മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറിനോട് ഫോണില്‍ സംസാരിച്ചത് ഗുരുതരമായ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ ചട്ടങ്ങളുടെ ഏണ്‍പത്തിയൊന്നാം വകുപ്പും ഇരുപത്തേഴാം ഉപവകുപ്പും പിള്ള ലംഘിച്ചതായി വ്യക്തമായെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ആശുപത്രിയില്‍ കഴിയവേ അവിടുത്തേ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ജയിലില്‍നിന്നും ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടു നാല് ദിവസം കൂടി അധിക തടവ്‌ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സാക്ഷരതയില്‍ കേരളം മുന്നില്‍ തന്നെ
Next » — Next Page » ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക് റഊഫിന്റെ കത്ത് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine