വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

April 24th, 2012
drinking-water-epathram

വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

ഹോട്ടല്‍ ഭക്ഷണം ഇനി പൊള്ളും

April 4th, 2012
chef-fire-cooking-epathram
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍. പി. ജി സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വിലയാകും. സിലിണ്ടറിന് 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന്റെ വില  1810 രൂ‍പയാകും. നിലവില്‍ ഹോട്ടല്‍ ഭക്ഷണത്തിനു വലിയ വിലയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സിലിണ്ടറിന്റെ വില വര്‍ദ്ധനവ്  ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരനു താങ്ങാവുന്നതിലും മുകളില്‍ എത്തിക്കും. സിലിണ്ടര്‍ വിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് എല്‍. പി. ജി സിലിണ്ടറുകളുടെ കരിഞ്ചന്ത വ്യാപാരത്തിനും കളമൊരുക്കും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിപണിയിലെ വിലവ്യതിയാനമാണ് എണ്ണക്കമ്പനികളെ വിലവര്‍ദ്ധിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇതോടൊപ്പം വാറ്റ് നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവും സിലിണ്ടറിന്റെ വിലവര്‍ദ്ധനവില്‍ ഒരു പങ്കു വഹിച്ചു. പാചകവാതക വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന്റെ തിക്തഫലാണ് കുത്തനെ ഉള്ള ഈ വര്‍ദ്ധനവിലൂടെ പൊതുജനം അനുഭവിക്കേണ്ടി വരുന്നത്. പാചക വാതക വിലവര്‍ദ്ധവില്‍ ഹോട്ടല്‍ ആന്റ് റാസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ദ്ധിക്കും

April 1st, 2012

consumer-goods-epathram
തിരുവനന്തപുരം: മൂല്യ വര്‍ദ്ധിത നികുതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്ക് ഇന്നു മുതല്‍ വിലവര്‍ദ്ധിക്കും. ഒന്നുമുതല്‍ ഇരുപത് ശതമനം വരെ ആണ് മൂല്യ വര്‍ദ്ധിത നികുതി. ഏതാനും ഭക്ഷ്യോല്പന്നങ്ങള്ളുടെ വില നാമമാത്രമായി കുറയുമെങ്കിലും മൊത്തത്തില്‍ വില വര്‍ദ്ധനവാണ് ഉണ്ടാകുക. മരുന്നുകളുടെ വിലയിലും വര്‍ദ്ധനവുണ്ടാകും.  പുതിയ നടപടി നിര്‍മ്മാണ മേഘലയേയും സാരമായി ബാധിക്കും. കമ്പി, സിമെന്റ്, ക്രഷര്‍ ഉല്പന്നങ്ങള്‍ ഉള്‍പ്പെടെ ഈ മേഘലയുമായി ബന്ധപ്പെട്ട പലതിനും വിലവര്‍ദ്ധനവുണ്ടാകും. വാഹനങ്ങള്‍, മദ്യം, പുകയില ഉല്പന്നങ്ങള്‍ തുടങ്ങിയവയും വില വര്‍ദ്ധനവിന്റെ പട്ടികയില്‍ വരും. ഭൂനികുതിയിലും റെജിസ്ട്രേഷന്‍ ഫീസിനത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശയിളവു നല്‍കണം: മന്ത്രി കെ. എം. മാണി

March 26th, 2012

km-mani-epathram
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശയിളവു നല്‍കുവാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനകാര്യ  മന്ത്രി കെ. എം. മാണി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2003-2009 കാലഘട്ടത്തില്‍ അനുവദിച്ച വിദ്യഭ്യാസ വായ്പകളുടെ പലിശ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മാണി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍  പലിശ ഇളവു ചെയ്തു മുടങ്ങിയ വായ്പകള്‍ തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പത്ര ഏജന്റുമാരുടെ സമരം, വായനക്കാര്‍ വലയുന്നു

March 24th, 2012

newpaper-dealers-strike-epathram
തിരുവനന്തപുരം: നാലു ദിവസമായി കേരളത്തിലെ പത്ര വിതരണ ഏജന്റുമാര്‍ നടത്തിവരുന്ന സമരം വായനക്കാരെ വലക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശപ്പെട്ടു കൊണ്ട് നടത്തുന്ന സമരത്തില്‍   മലയാള മനോരമ, മാതൃഭൂമി തുടങ്ങി ചില പ്രമുഖ പത്രങ്ങളെ മാത്രമാണ് ബഹിഷ്കരിക്കുന്നത്. ദേശാഭിമാനി പോലുള്ള പാര്‍ട്ടി പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങള്‍ ആശയപ്രചാരണത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവയെ ഒഴിവാക്കുന്നതെന്നുമാണ് സമരക്കാര്‍ പറയുന്നത് എന്നാല്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും മറ്റു പത്രങ്ങള്‍ക്കും വിലയില്‍ മാറ്റമില്ല എന്നതാണ് വസ്തുത. ആ നിലക്ക് സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്കരണം എല്ലാ പത്രങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ് എന്നാണ് വായനക്കാരുടെ നിലപാട്.  സമരം മൂലം വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെയാണ് പത്ര വിതരണക്കര്‍ തടസ്സപ്പെടുത്തുന്നത്. സാധാരണ വായക്കാരെ സംബന്ധിച്ചേടത്തോളം കാലങ്ങളായി വായിച്ചു വരുന്ന മലയാള മനോരമ, മാതൃഭൂമി എന്നിവയെ ഉപേക്ഷിച്ച്  പാര്‍ട്ടി പത്രങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പത്ര ഓഫീസുകളിലേക്ക് നേരിട്ടു ചെന്ന് പത്രം വാങ്ങിക്കുന്ന വായനക്കാര്‍ ഇതിനെ ശരിവെക്കുന്നു. ചിലയിടങ്ങളില്‍ വായനക്കാരുടെ കൂട്ടായ്മകള്‍ മുന്‍‌കൈ എടുത്ത് തങ്ങള്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍ വിതരണ ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. പത്ര ഏജന്റുമാരുടെ സമരത്തെ മുതലെടുത്തുകൊണ്ട് മറ്റു പത്രങ്ങള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലിം ലീഗ് ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം
Next »Next Page » പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine