തിരുവനന്തപുരം : കൊക്കക്കോള കമ്പനി വരുത്തി വെച്ച പരിസ്ഥിതി നാശത്തിന് കമ്പനിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിക്കുവാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാച്ചിമട ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി കേരള നിയമസഭ അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ ബോട്ടലിംഗ് പ്ലാന്റിനെതിരെ പരാതി സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
“പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ് ആന്‍ഡ് കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011” എന്ന പേരിലുള്ള ഈ ബില്ല് സബ്ജക്റ്റ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് സഭയില്‍ തിരിച്ചെത്തുന്നതോടെ ഇത് നിയമമാകും.
കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പ്രസ്തുത ബില്‍ എന്നാണു ബില്‍ സഭയില്‍ അവതരിപ്പിച്ച ജല വിഭവ വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്. പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമത്തില്‍ കൊക്കക്കോള കമ്പനി വരുത്തി വച്ച പരിസ്ഥിതി നാശത്തിനു കമ്പനിയെ കൊണ്ട് തന്നെ വില നല്‍കുവാന്‍ ബാദ്ധ്യസ്ഥരാക്കുന്ന നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ് എന്നും മന്ത്രി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-system, pollution, struggle, victims, water