തിരുവനന്തപുരം : സംസ്ഥാന വനം – വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്കാരത്തിന് നാഗലശ്ശേരി വില്ലേജ് ഓഫീസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഷിനോ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിക്കുക.
പാത വക്കിലും പൊതു സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി കൂട്ടായ്മ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ജീപ്പില്‍ വെള്ളം കൊണ്ട് വന്നു അവ നനച്ചു സംരക്ഷിക്കുകയും ചെയ്തു പോരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, green-people
സുഹൃത്തേ അഭിനന്ദനങ്ങള്‍