
കറാച്ചി : കറാച്ചി ആണവ നിലയത്തില്‍ ഉണ്ടായ ഹെവി വാട്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചോര്‍ച്ച കണ്ടെത്തിയത്. സാധാരണ നടത്താറുള്ള പരിശോധനകള്‍ക്കിടയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത് എന്ന് ആണവ നിലയം അറിയിച്ചു. റിയാക്ടറിലേക്കുള്ള ഒരു ഫീഡര്‍ പൈപ്പിലായിരുന്നു ചോര്‍ച്ച. എന്നാല്‍ ഈ ചോര്‍ച്ച മൂലം ആണവ വികിരണമോ മറ്റ് അപകടങ്ങളോ ഇല്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടു.
രാജ്യത്തെ ഏറെ ദുര്‍ബലമായ ആന്തരിക സുരക്ഷാ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ആണവ സുരക്ഷ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.
- ജെ.എസ്.