പാലക്കാട്: ജില്ലാ ജൈവ കര്‍ഷക സമിതിയുടെ ജൂണ്‍ മാസത്തെ ഒത്തുചേരല്‍ 26 ഞായറാഴ്ച 10 മണിമുതല്‍ 3 മണിവരെ കൂറ്റനാട് എളവാതുക്കല്‍ ക്ഷേത്ര സമീപത്തെ കോതമംഗലം മങ്ങാട്ട് ഉണ്ണിയുടെ കൃഷിയിടത്തില്‍ വെച്ച് നടക്കുന്നു. എല്ലാ പ്രകൃതി സ്നേഹികളെയും ജൈവ കര്‍ഷകരെയും ക്ഷണിക്കുന്നു. പട്ടാമ്പി ഗുരുവായൂര്‍ റൂട്ടില്‍ കൂറ്റനാട് ജംഗ്ഷനു തൊട്ടു മുന്‍പ് എളവാതുക്കല്‍ സ്റ്റോപ്പില്‍ ഇറങ്ങി 850 മീറ്റര്‍ നടന്നാല്‍ സംഗമസ്ഥലത്ത് എത്തിച്ചേരാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0091 9447962242, 0091 9048306635
പാലക്കാട് ജില്ലാ ജൈവ കര്‍ഷക സംഗമം
June 25th, 2011- ഫൈസല്‍ ബാവ
വായിക്കുക: agriculture, eco-friendly, eco-system, green-people, health, nature, pesticide
ഭൂമിയെ പച്ച പുതപ്പിക്കാന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് തുടക്കം
June 7th, 2011കൂറ്റനാട് : കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുക എന്ന സേവനം ചെയ്തു വരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍. പി. സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിയ്ക്കുകയും, അവയെല്ലാം ഇപ്പോള്‍ വളര്‍ന്നു വലുതാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയ കൂട്ടായ്മ വെച്ചു പിടിപ്പിയ്ക്കുക.
ജൂണ്‍ 4ന് വട്ടേനാട് ജി. എല്‍. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി. പി. ഒ. പി. രാധാകൃഷ്ണന്‍ , പി. ടി. എ. പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍, ഇ. എം. ഉണ്ണികൃഷ്ണന്‍, പി. വി. ഇബ്രാഹിം, പല്ലീരി സന്തോഷ്, കെ. വി. ജിതിന്‍, കെ. വി. വിശ്വനാഥന്‍, വനമിത്ര പുരസ്കാരം നേടിയ ഷിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
- ഫൈസല്‍ ബാവ
വായിക്കുക: awards, campaigns, eco-friendly, eco-system, forest, green-people, nature
ഹൃദയത്തില്‍ പച്ചപ്പ് സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം
June 4th, 2011ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന പ്രൊഫ. ജോണ്‍ സി. ജേക്കബ് എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍ മാഷ്, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമട സമര മുഖത്ത് നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത് മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് , മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ് കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: green-people, important-days, obituary
പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചു
May 17th, 2011
പിറവം : പാടം മണ്ണിട്ട് നികത്തി ഓട്ട് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വന്ദ്യ വയോധികനായ പരിസ്ഥിതി പ്രവര്‍ത്തകനേയും ഭാര്യയേയും ഒരു സംഘം അക്രമികള്‍ ഇരുമ്പ് വടികള്‍ കൊണ്ട് തല്ലി ചതച്ചു. അദ്ധ്യാപകനായി വിരമിച്ച എന്‍. വി. ജോണ്‍, ലീലാമ്മ എന്നിവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ 79 കാരനായ ഇടതു കാലിന്റെ അസ്ഥി തകര്‍ന്നു.
കക്കാടുള്ള അഞ്ച് ഏക്കര്‍ പാടം മണ്ണിട്ട് നികത്തി ഓട്ടു കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജോണും പാട ശേഖര സമിതിയും ഇടപെട്ട് നല്‍കിയ പരാതി കാരണം ഉപേക്ഷിക്കേണ്ടി വന്നതിനു പ്രതികാരമായിട്ടാണ് ആക്രമണം നടന്നത്. ജോണിന്റെ പരാതിയെ തുടര്‍ന്ന് കൃഷി ഭൂമി പൂര്‍വ സ്ഥിതിയില്‍ ആക്കുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് ജോണിന് നേരെ ആക്രമണം ഉണ്ടായത്.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ അക്രമി സംഘം വന്നയുടന്‍ ജോണിന്റെ മുട്ടിനു കീഴെ ഇരുമ്പ് വാദികള്‍ കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. ബഹള കേട്ട് എത്തിയ ഭാര്യയേയും അക്രമികള്‍ പ്രഹരിച്ചു. അടുത്ത വീടുകളില്‍ നിന്ന് ബന്ധുക്കള്‍ ഓടി എത്തിയപ്പോള്‍ അക്രമികള്‍ കടന്നു കളഞ്ഞു. പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- ജെ.എസ്.
വായിക്കുക: crime, green-people, protest, victims
വനമിത്ര പുരസ്കാരം ഷിനോ ജേക്കബിന്
March 9th, 2011തിരുവനന്തപുരം : സംസ്ഥാന വനം – വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്കാരത്തിന് നാഗലശ്ശേരി വില്ലേജ് ഓഫീസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഷിനോ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിക്കുക.
പാത വക്കിലും പൊതു സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി കൂട്ടായ്മ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ജീപ്പില്‍ വെള്ളം കൊണ്ട് വന്നു അവ നനച്ചു സംരക്ഷിക്കുകയും ചെയ്തു പോരുന്നു.
- ജെ.എസ്.
വായിക്കുക: awards, green-people
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild