എന്‍ഡോസള്‍ഫാന്‍ : കെ. വി. തോമസിനോട് പ്രസ്താവന തിരുത്താന്‍ കെ. പി. സി. സി. ആവശ്യപ്പെട്ടു

November 14th, 2010

endosulfan-victim-epathram

തിരുവനന്തപുരം : കാസര്‍ഗോഡ് കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മ്മോളം ഉണ്ടാവുന്നതല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവന തിരുത്താന്‍ കെ. പി. സി. സി. അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കെ. പി. സി. സി. രാഷ്ട്രീയ കാര്യ സമിതിയില്‍ തോമസിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ. പി. സി. സി. നടപടി സ്വീകരിച്ചത് എന്ന് കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍ അറിയിച്ചു.

കേന്ദ്ര മന്ത്രി കെ. വി. തോമസ്‌ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദുബായില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍ഗോഡ്‌ ജില്ലയിലെ ജനങ്ങളുടെ ജീവിതത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തി വെച്ച ദുരിതത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രം e പത്രം പരിസ്ഥിതി ക്ലബ്‌  പ്രവര്‍ത്തകര്‍ വിവിധ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമയം കൊല്ലാന്‍ ഹ്രസ്വ ചിത്രം

November 2nd, 2010

punarjanikkaayi-endosulfan-epathram

ദുബായ്‌ : e പത്രം പരിസ്ഥിതി ക്ലബ് ദുബായില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന വേളയിലാണ് e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ പുതിയ സംരംഭമായ ഹ്രസ്വ ചിത്ര പ്രദര്‍ശനത്തിന് ആരംഭം കുറിച്ചത്‌.

കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ്‌ നിര്‍മ്മിച്ച “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്.


“പുനര്‍ജനിയ്ക്കായി”

ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

സാംസ്കാരിക പരിപാടികള്‍ നടത്തുമ്പോള്‍ പലപ്പോഴും പ്രഖ്യാപിച്ച സമയം കഴിഞ്ഞാവും മുഖ്യ അതിഥികളും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌. ഈ  ഇടവേളയില്‍ കാലിക പ്രസക്തിയുള്ളതോ, പാരിസ്ഥിതിക ബോധവല്‍ക്കരണത്തിന് ഉപയുക്തമായതോ ആയ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തങ്ങളെ ബന്ധപ്പെട്ടാല്‍ സൌജന്യമായി തന്നെ ചിത്ര പ്രദര്‍ശനം നടത്തും എന്നും e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7861269 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ റിപ്പോര്‍ട്ടിന്റെ താഴെ അഭിപ്രായം അറിയിക്കാനുള്ള സ്ഥലത്ത് ഫോണ്‍ നമ്പരോ ഈമെയില്‍ വിലാസമോ ചേര്‍ത്താല്‍ ക്ലബ്‌ പ്രവര്‍ത്തകര്‍ നിങ്ങളെ ബന്ധപ്പെടുന്നതുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരട് ഖനന ബില്‍ അംഗീകരിച്ചു

September 18th, 2010

vedanta-tribal-protest-epathram

ന്യൂഡല്‍ഹി : തദ്ദേശ വാസികളെ കുടിയൊഴിപ്പിച്ചും, അവരുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിയും, പരിസരം മലിനമാക്കി ജീവിതം തന്നെ ദുസ്സഹമാക്കിയും ഖനനം നടത്തുന്ന ഖനന കമ്പനികള്‍ ഏറെ എതിര്‍ത്ത് വന്ന ഖനന ബില്ലിന്റെ കരടിന് മന്ത്രിമാരുടെ സംഘം അംഗീകാരം നല്‍കി.

ഈ ബില്‍ നിയമം ആകുന്നതോടെ ഖനന കമ്പനികള്‍ അവരുടെ ആദായത്തിന്റെ 26 ശതമാനം പദ്ധതി പ്രദേശത്തെ നിവാസികളുമായി പങ്ക് വെയ്ക്കേണ്ടി വരും. ഇതിനെ ശക്തമായി എതിര്‍ത്ത്‌ വരികയാണ് ഖനന കമ്പനികള്‍.

ഒരു ഫണ്ട് സ്വരൂപിക്കാനാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശം. ഈ ഫണ്ടില്‍ നിന്നും ഖനനം മൂലം കഷ്ടത അനുഭവിക്കുന്ന പ്രദേശ വാസികള്‍ക്കുള്ള തുക നല്‍കും.

ബില്ല് അടുത്ത് തന്നെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ഇതോടെ ഖനന ബാധിത പ്രദേശങ്ങളിലെ നിവാസികള്‍ക്ക്‌ ഒരല്‍പം ആശ്വാസമാവുമെങ്കിലും ഇവ ഉയര്‍ത്തുന്ന പരിസര മലിനീകരണ ഭീഷണിയും പാരിസ്ഥിതിക വിപത്തുകളും നിലനില്‍ക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

August 31st, 2010

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഒരു അടഞ്ഞ അദ്ധ്യായം എന്ന് അമേരിക്ക

August 20th, 2010

warren-andersonവാഷിംഗ്ടണ്‍ : ഭോപ്പാല്‍ വാതക ദുരന്തം ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപ ഉപദേശകന്‍ മൈക്ക്‌ ഫ്രോമാന്‍ പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഭോപ്പാല്‍ ദുരന്ത കേസ്‌ നിയമപരമായി അവസാനിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇദ്ദേഹം പിന്നീട് വ്യക്തമാക്കി.

1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകം 15,000 തിലേറെ പേരുടെ മരണത്തിനാണ് ഇടയാക്കിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 8« First...456...Last »

« Previous Page« Previous « യഥാര്‍ത്ഥ ആണവ ബാദ്ധ്യത
Next »Next Page » ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്? »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010