തിരുവനന്തപുരം : കാസര്‍ഗോഡ് കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മ്മോളം ഉണ്ടാവുന്നതല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവന തിരുത്താന്‍ കെ. പി. സി. സി. അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കെ. പി. സി. സി. രാഷ്ട്രീയ കാര്യ സമിതിയില്‍ തോമസിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ. പി. സി. സി. നടപടി സ്വീകരിച്ചത് എന്ന് കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍ അറിയിച്ചു.
കേന്ദ്ര മന്ത്രി കെ. വി. തോമസ് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദുബായില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങളുടെ ജീവിതത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തി വെച്ച ദുരിതത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രം e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ വിവിധ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
- ജെ.എസ്.