ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ കാണിച്ചപ്പോള്‍ “പാലുട്യൂബ്” എന്ന വെബ് സൈറ്റില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊല കളുടെ വീഡിയോ കളാണ് ഇതിന് എതിരെ ഇസ്ലാമിക സംഘങ്ങള്‍ നല്‍കി യിരിക്കുന്നത്. ഇതോടെ സൈബര്‍ ലോകത്തും യുദ്ധം മുറുകിയി രിക്കുകയാണ്. യുദ്ധ രംഗത്ത് ഇരു വശത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യതിനാല്‍ ഇത്തരം വീഡിയോ വെളിപ്പെ ടുത്തലുകള്‍ വഴി പൊതു ജന അഭിപ്രായം തങ്ങള്‍ക്ക് അനുകൂലം ആക്കുവാനുള്ള തീവ്ര യത്നത്തില്‍ ആണ് ഇരു പക്ഷവും.
ഇസ്രയേല്‍ യൂ ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ “പള്ളിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ആയുധ ശേഖരം കണ്ടെടുത്ത് നിര്‍വ്വീര്യമാക്കി” എന്ന് അവകാശപ്പെടുമ്പോള്‍ “നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് കൂട്ടക്കൊല” എന്നാണ് ഹമാസ് പാലു ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ പറയുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പലസ്തീന്, യുദ്ധം