പാരിസ്: മാന്ദ്യത്തെ നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈയിടെ സ്വീകരിച്ച നടപടികള്‍ ഗുണകരമാകാത്ത പശ്ചാത്തലത്തില്‍ യൂറോ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കികൊണ്ട് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തി. ഫ്രാന്‍സിന്റെ റേറ്റിങ് AAA യില്‍ നിന്ന് AA+ ആയാണ് താഴ്ത്തിയത്. ഇറ്റലിയുടേത് രണ്ട് പോയന്റ് താഴ്ത്തി BBB+ഉം സ്‌പെയിനിന്റേത് Aയുമായി കുറച്ചു. ഗ്രീസിനെ ഒഴിവാക്കികൊണ്ടുള്ള റേറ്റിങ്ങില്‍ 17 യൂറോ സോണ്‍ രാജ്യങ്ങളില്‍ 16 എണ്ണത്തിന്റെയും റേറ്റിങ് പുതുക്കിയിട്ടുണ്ട്. സൈപ്രസ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുടെ റേറ്റിങ് രണ്ട് പോയന്റ് വീതം കുറച്ചപ്പോള്‍, ഓസ്ട്രിയ, ഫ്രാന്‍സ്, മാള്‍ട്ട, സ്‌ലൊവാക്യ, സ്‌ലൊവേനിയ എന്നിവയുടേത് ഒന്നുവീതം താഴ്ത്തി. ജര്‍മനി ഉള്‍പ്പെടെ മറ്റുള്ളവയുടെ റേറ്റിങ്ങില്‍ മാറ്റമില്ല. പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സാണ് (എസ്. ആന്‍ഡ്. പി) ഇവയെ തരംതാഴ്ത്തിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം