അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് – ഒബാമ പറഞ്ഞു.
പൊതുവെ ദ്രുത ഗതിയില്‍ സംസാരിച്ചു നീങ്ങാറുള്ള ഒബാമ ഈ വാചകത്തിനു ശേഷം അല്‍പ്പ നിമിഷം മൌനം പാലിച്ചു. തന്റെ തര്‍ജ്ജമക്കാരന്‍ പറഞ്ഞു തീരുവാനും തുടര്‍ന്ന് ഉയര്‍ന്നു വന്ന ഹര്‍ഷാരവം ഏറ്റുവാങ്ങാനും ആയിരുന്നു ഈ മൌനം.
വലതു പക്ഷ തീവ്ര സംഘങ്ങള്‍ ഒബാമ ഒരു മുസ്ലിം ആണ് എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഒബാമയുടെ ഈ പ്രസംഗം ശ്രദ്ധേയം ആവും. തന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ഒബാമ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്‍ഡൊനേഷ്യയില്‍ ആണ് കഴിച്ചു കൂട്ടിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക