ഹവാന: ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ ഔപചാരികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്നും ഒഴിഞ്ഞു. ‘ക്യൂബ ഡിബേറ്റ്’ എന്ന പോര്‍ട്ടലില്‍ നല്‍കിയ ലേഖനത്തിലാണ് പാര്‍ട്ടിസ്ഥാനം ഒഴിയുന്ന കാര്യം ഫിഡല്‍ വെളിപ്പെടുത്തിയത്. ഫിദലിന്റെ അനിയനും രാജ്യത്തിന്റെ പ്രസിഡന്‍റുമായ റൗള്‍ കാസ്‌ട്രോ പാര്‍ട്ടിയുടെ പുതിയ ഒന്നാം സെക്രട്ടറിയായി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2006ലാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്‌ക്ക് കൈമാറിയത്. പാര്‍ട്ടി നേതൃത്വത്തിലോ സെന്‍ട്രല്‍ കമ്മിറ്റിയിലോ ഇനി കാസ്‌ട്രോ ഉണ്ടാവില്ല. രാജ്യത്ത് സ്വകാര്യ സ്വത്ത് അനുവദിക്കാനും നേതൃപദവികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താനും കാര്‍ഷിക വ്യവസ്ഥ വികേന്ദ്രീകരിക്കാനും കാസ്ട്രോ ആഹ്വാനം ചെയ്തിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, മനുഷ്യാവകാശം