ഹവാന : ക്യൂബ യിലെ ജനങ്ങള്‍ക്ക് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും ഉള്ള അനുമതി നല്‍കു വാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. പതിനാലു വര്‍ഷ ത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുമതി യുടെ മറവില്‍ സ്വകാര്യ സ്വത്തു ക്കള്‍ കുന്നു കൂട്ടുവാന്‍ അനുവദിക്കില്ല എന്ന് കമ്യൂണിസ്റ്റ് ക്യൂബ യുടെ സ്ഥാപകന്‍ ഫിഡല്‍ കാസ്ട്രോ യുടെ സഹോദരനും ക്യൂബന്‍ പ്രസിഡണ്ടു മായ റൌള്‍ കാസ്ട്രോ വ്യക്തമാക്കി യിട്ടുണ്ട്.
1959-ലെ കമ്യൂണിസ്റ്റു വിപ്ലവ ത്തിനു ശേഷം ക്യൂബ യില്‍ സ്വകാര്യ സ്വത്ത് സമ്പാദനം അനുവദി ച്ചിരുന്നില്ല. അനന്തരാവകാശി കള്‍ക്ക് കൈമാറുവാനോ പരസ്പരം സ്വത്തുക്കള്‍ കൈമാറു വാനോ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നതു കൂടാതെ മറ്റൊരു നിര്‍ണ്ണായക മായ തീരുമാനമാണ് ക്യൂബ യില്‍ ഉന്നതമായ അധികാര പദവി കളില്‍ ഒരാള്‍ക്ക് പത്തു വര്‍ഷ ത്തിലധികം തുടരുവാന്‍ അനുവദിക്കില്ല എന്നതും.
48 വര്‍ഷം തുടര്‍ച്ച യായി ഫിഡല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രസിഡണ്ട്. 2008-ല്‍ റൌള്‍ കാസ്ട്രോ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹി പ്പിക്കുന്ന തടക്കം പലതര ത്തിലുള്ള സാമ്പത്തിക – രാഷ്ട്രീയ പരിഷ്കരണ പരിപാടികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിച്ചുരുക്കു വാനുള്ള തീരുമാനം പ്രതിഷേധ ത്തിനിട യാക്കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്യൂബ, മനുഷ്യാവകാശം, സാമ്പത്തികം