ബാഗ: നൈജീരിയയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിൽ പോരാട്ടം രൂക്ഷമായി. സൈന്യവും ബോകോ ഹറം ഗ്രൂപ്പ് പോരാളികളും തമ്മിൽ നടന്ന രൂക്ഷമായ പോരാട്ടത്തിൽ പ്രദേശത്തെ മത്സ്യ തൊഴിലാളികളായ 185 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബോകോ ഹറം പോരാളികൾക്കെതിരെ ശക്തമായ ആക്രമണമാണ് ഇവിടെ സൈന്യം നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളിൽ യന്ത്രത്തോക്കുകളും ഗ്രനേഡുകളും പ്രയോഗിച്ച് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഏറെ പേരും കൊല്ലപ്പെട്ടത്. തെരുവുകൾ കത്തിക്കരിഞ്ഞ ശവങ്ങളാൽ നിറഞ്ഞെന്നും വളർത്തു മൃഗങ്ങളും ചുട്ടു കൊന്ന കൂട്ടത്തിൽ പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കലാപത്തിൽ ഇതിനകം 2000ത്തോളം വീടുകള്‍ തകര്‍ന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നൈജീരിയ