അബുജ: 220 സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കുപ്രസിദ്ധി നേടിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറത്തിനെതിരെ ആഫ്രിക്കൻ രാഷ്ട്ര തലവൻമാർ സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിച്ചു. നൈജീരിയ, ബെനിൻ, കാമറൂൺ, നൈജർ, ചാഡ് എന്നീ രാഷ്ട്രങ്ങളാണ് പ്രാദേശിക അൽ ഖൈദയായി അറിയപ്പെടുന്ന ഈ തീവ്രവാദി സംഘത്തിനെതിരെ ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്.
കഴിഞ്ഞ മാസം നൈജീരിയയിലെ ഒരു സ്ക്കൂളിൽ നിന്നും 223 പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.
ബോകോ ഹറം സംഘത്തിന്റെ ഭീകര പ്രവർത്തനം മൂലം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 12,000 ത്തിലേറെ പേരാണ് ഇതു വരെ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്.