
യോസ്: മദ്ധ്യ നൈജീരിയൻ നഗരമായ യോസിൽ ചൊവ്വാഴ്ച്ച നടന്ന ബോംബ് സ്ഫോടനങ്ങളിൽ 118 പേർ കൊല്ലപ്പെട്ടു. അക്രമണം നടത്തിയത് ബോകോ ഹറം നുഴഞ്ഞു കയറ്റക്കാരാണെന്ന് കരുതപ്പെടുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവർ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക രാഷ്ട്രം എന്ന ആവശ്യവുമായി ഇവർ നടത്തിയ ഒട്ടേറെ ബോംബ് ആക്രമണങ്ങളുടെ ശൈലിയിൽ തന്നെ നടന്ന ഈ ആക്രമണത്തിന്റെയും പുറകിൽ ഈ തീവ്രവാദി സംഘം തന്നെയാണ് എന്നാണ് അനുമാനിക്കപ്പെടുന്നത്.
കഴിഞ്ഞ മാസം 200ലേറെ സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിയെടുത്ത ഈ സംഘം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പെൺകുട്ടികളെ രക്ഷിക്കാനായി ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ശ്രമിച്ച് വരികയാണ്.