Friday, June 13th, 2014

സാംബാ, സാംബാ, ബ്രസൂക്കാ!

samba-samba-brasooka-epathram

ലോകം ഒരു പന്തിന് ചുറ്റും കാത്തിരിക്കുന്ന സമയം. ലോകത്താകമാനം മല്‍സരിച്ച് ശക്തി തെളിയിച്ചെത്തിയ 32 ടീമുകള്‍ ഫുട്ബോളിന്‍റെ മെക്കയായ ബ്രസീലില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച് ഒത്തു കൂടുന്നു. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മല്‍സരം ബ്രസീലിന്റെ പുല്‍ത്തകിടില്‍ എത്തുമ്പോൾ സാംബാ നൃത്ത ചുവടുകള്‍ക്ക് ഇടയില്‍ ആ ചുണ്ടുകള്‍ മന്ത്രിക്കുന്നത് ബ്രസൂക്കാ ബ്രസൂക്കാ എന്നു മാത്രം.

ആദ്യ മല്‍സരം ബ്രസീലും ക്രൊയേഷ്യയുമാണ്. കാനറി പക്ഷികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട. ബ്രസീലിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥയില്‍ കിരീടമില്ലാത്ത ഈ ലോകകപ്പ് ഊഹിക്കാന്‍ പോലും അവര്‍ക്കാവില്ല.

സാവോ പോളോയില്‍ ആദ്യ മല്‍സരത്തിന് പന്തുരുളുമ്പോള്‍ നെയ്മര്‍ എന്ന കളിക്കാരനില്‍ ലോകശ്രദ്ധ പതിയും. നേയ്മറെ കൂടാതെ ഹള്‍ക്കും, ഫ്രെഡും കുന്തമുനകളായി ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ ടീമിന്‍റെ നായകത്വം വഹിക്കുന്ന തിയോഗോ സില്‍വ പ്രതിരോധത്തില്‍ ക്രോട്ടുകളുടെ ആക്രമണത്തെ ചെറുക്കും. ബാറിനു കീഴെ പരിചയ സമ്പന്നനായ ജൂലിയോ സെസാര്‍ കൂടിയാകുമ്പോള്‍ ബ്രസീല്‍ എന്ന ടീം ക്രൊയേഷ്യക്ക് ബാലികേറാ മലയാകും എന്നാണ് പലരുടേയും നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ എങ്ങനെ കളിക്കും എന്നു കാണാം. മറുവശത്ത് ക്രൊയേഷ്യ കരുത്തില്‍ ഒട്ടും കുറവല്ല. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം പുല്‍ത്തകിടില്‍ ഒരുക്കാന്‍ ക്രോട്ടുകള്‍ ഒരുങ്ങുംമ്പോൾ ലൂക്കാ മോഡ്രിച്ച് എന്ന കുന്തമുന തന്നെയാകും ബ്രസീലിന് ഭീഷണി ഉയര്‍ത്തുക. ക്രോറ്റുകള്‍ക്ക് വലിയ ചരിത്രം അവകാശപ്പെടാന്‍ ഇല്ലെങ്കിലും 2006 ല്‍ കാക്ക നയിച്ച ബ്രസീലിനെ വിറപ്പിച്ച ചരിത്രം ക്രോട്ടുകള്‍ക്കുണ്ട്. അന്ന് കഷ്ടിച്ച് ഒരു ഗോളിന് ബ്രസീല്‍ രക്ഷപ്പെടുകയായിരുന്നു. ലോക കപ്പില്‍ ഒരിക്കല്‍ കറുത്ത കുതിരകളായി വന്ന ഡാരിയോ സര്‍ന്ന നയിക്കുന്ന ക്രൊയേഷ്യ എഴുതി തള്ളാനാവാത്ത ശക്തിയാണ്.

ആദ്യ മല്‍സരം തന്നെ പുല്‍ത്തകിടിനെ തീ പിടിപ്പിക്കുന്നതാണ്. ഇനി പന്തുരുളുന്നതും നോക്കി ലോകം മന്ത്രിക്കുന്നു, ആരായിരിക്കും ജൂലായ് 13നു കപ്പുയര്‍ത്തുക? ബ്രസീല്‍, അര്‍ജന്‍റീന, ജര്‍മനി, സ്പെയിന്‍, പിന്നെ കറുത്ത കുതിരകള്‍. ആരൊക്കെ? കാത്തിരിക്കാം. സാംബാ സാംബാ സംഗീതത്തോടൊപ്പം ബ്രസൂക്കാ, ബ്രസൂക്കാ!

(കളിയെഴുത്ത് – ഫൈസല്‍ ബാവ)

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine