ജൊഹാനസ്ബര്‍ഗ് : മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് – ഉത്തര കൊറിയ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത 7 ഗോള്‍ വിജയം. ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു ഉത്തര കൊറിയ ക്കെതിരെ ക്രിസ്റ്റ്യാനോ യുടെ പ്രകടനം. കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോ ക്കും കൂട്ടര്‍ക്കും മുന്നില്‍, ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.
ചിലി സ്വിറ്റ്സര്‍ലന്‍റി നെ തോല്‍പ്പിച്ചു ( 1 – 0 )
ആവേശ രഹിതമായ മല്‍സര ത്തില്‍, അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലന്‍റി നെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് മറി കടന്നു ചിലി പ്രീ ക്വാര്‍ട്ടറി ലേക്ക് മുന്നേറി. കളിയുടെ എഴുപത്തി അഞ്ചാം മിനുട്ടില്‍ ചിലി സ്ട്രൈക്കര്‍ ഗോണ്‍സാലസ് ആണ് നിര്‍ണ്ണായക മായ ഗോള്‍ സ്കോര്‍ ചെയ്തത്.
സ്പെയിന്‍ ജയിച്ചു ( 2 – 0 )
ലോകകപ്പില്‍ വന്‍ പ്രതീക്ഷ യുമായി എത്തിയ സ്പെയിന്‍ ന്, താരതമ്യേന ദുര്‍ബ്ബല രായ ഹോണ്ടുറാസിന് എതിരെ ഏകപക്ഷീയമായ 2 ഗോള്‍ വിജയം. ഗോള്‍ അവസരങ്ങള്‍ തുലച്ചു കളയുന്നതില്‍ പ്രാഗല്‍ഭ്യം തുടരുന്ന സ്പെയിന്‍ന് വിലപ്പെട്ട 3 പോയിന്‍റു കള്‍ നേടാന്‍ കഴിഞ്ഞു എങ്കിലും, അടുത്ത കളി ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തിയ ചിലി യും ആയിട്ടാണ് എന്നത് ആശങ്കക്ക് വക നല്‍കുന്നതാണ്. കളിയിലെ താരമായ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയ ഹോണ്ടുറാസിന് എതിരെ ലഭിച്ച പെനാല്‍ട്ടി കിക്കും പുറത്തേക്ക് ആണ് അടിച്ചത്.
ഇന്നത്തെ കളി (ഇന്ത്യന്‍ സമയം)
മെക്സിക്കോ – ഉറുഗ്വെ ( വൈകീട്ട് 7: 30 ന് )
ഫ്രാന്‍സ് – ദക്ഷിണാഫ്രിക്ക ( വൈകീട്ട് 7: 30 ന് )
ഗ്രീസ് – അര്‍ജന്‍റീന (രാത്രി 12 ന് )
നൈജീരിയ – ദക്ഷിണ കൊറിയ (രാത്രി 12 ന് )
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma