സാവോപോളോ: ഉറുഗ്വയുടെ സൂപ്പർ താരം ലൂയി സുവാറസിനെ ഫിഫ വിലക്കി. ഇറ്റലിക്കെതിരെയുള്ള മത്സരത്തിനിടെ എണ്‍പതാം മിനിറ്റിൽ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിനെ തുടർന്നാണ് വിലക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലു മാസത്തേക്കും, ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാണ് ഫിഫയുടെ വിലക്ക്. കൂടാതെ 66,000 പൗണ്ട് (67 ലക്ഷംരൂപ) പിഴയും. ഇതിന് പുറമെ വിലക്ക് കാലാവധിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സുവാറസിന്റെ വിലക്കോടെ ഉറുഗ്വെന്‍ ലോകകപ്പ് സ്വപ്നത്തിനു മീതെ കരിനിഴൽ വീണു. സുവാറസിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.
- ന്യൂസ് ഡെസ്ക്