കാന്ധഹാര്‍: കാന്ധഹാര്‍ മേയര്‍ ഗുലാം ഹൈദര്‍ ഹമീദി (65)ഇന്നലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാണ്ഡഹാര്‍ സിറ്റി ഹാളിന്റെ മുറ്റത്തു വച്ചായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. തലപ്പാവിനുള്ളില്‍ ബോംബ് ഒളിപ്പിച്ചു വച്ചാണു ചാവേര്‍ ഓഫിസില്‍ കടന്നതെന്നു പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സാല്‍മായി ആയൂബി. അഴിമതി വിരുദ്ധ നിലപാടു സ്വീകരിച്ചിരുന്ന ആയൂബി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായിരുന്നു. നഗരത്തില്‍ അനധികൃതമായി പണിത ചില വീടുകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ഗുലാം ഹൈദര്‍ ഹമീദി ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കുന്നതിനിടെ ചൊവ്വാഴ്‌ച രണ്ടു കുട്ടികള്‍ മരിക്കാനിടയായതു പ്രദേശത്തു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. പ്രവിശ്യയില്‍ വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചു നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് എത്തിയവര്‍ക്കൊപ്പമാണു ചാവേര്‍ ഓഫിസില്‍ കടന്നത്. മേയര്‍ മുറിയില്‍ പ്രവേശിച്ച ഉടന്‍ സ്ഫോടനം നടത്തുകയായിരുന്നു. കുട്ടികള്‍ മരിക്കാനിടയായതില്‍ ക്ഷുഭിതനായി ഒരാള്‍ ചാവേറാകാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുറ്റകൃത്യം, തീവ്രവാദം