ചെങ്ങറ ഭൂസമരത്തിന്റെ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ സാംസ്കാരിക പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. നന്ദിഗ്രാം സമര നേതാവ് ശ്രീ സപന്‍ ഗാംഗുലി, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ആയ ശ്രീ. സി. ആര്‍. നീലകണ്ഠന്‍, ജനകീയ പ്രതിരോധ സമിതി നേതാവായ ഫാദര്‍ അബ്രഹാം ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. തോട്ടം തൊഴിലാളികളില്‍ ചിലരാണ് ഇവരെ തടഞ്ഞു വെയ്ക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ തല്ലി പൊളിയ്ക്കുകയും ചെയ്തത്.
സാമൂഹ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എതിരേ വിവിധ സമര സമിതികളുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സമരത്തിനും സമര നേതാക്കള്‍ക്കും എതിരെ തൊഴിലാളികളെ ഇളക്കി വിട്ട് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണുഗോപാല്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം