ബ്രസീൽ: സാംബ നൃത്തത്തിന്റെ താളക്കൊഴുപ്പോടെ 31-ആം ഒളിമ്പിക്സിന് റിയോയിൽ തുടക്കം. ഏറെ കാലിക പ്രസക്തിയുള്ള ആഗോള താപനം എന്ന വിഷയമാണ് ഉദ്ഘാടന വേദിയിൽ അരങ്ങേറിയത്. ബ്രസീലിന് ഫുട്ബോളിനോടുള്ള പ്രണയം മറ്റൊരു വിഷയമായി ഒളിമ്പിക്സ് വേദിയിൽ അവതരിക്കപ്പെട്ടു. പെലെയുടെ അസാന്നിധ്യം ശ്രദ്ധേയമായെങ്കിലും 209 രാജ്യങ്ങളിലെ 11000 കായിക താരങ്ങളെ സാക്ഷി നിർത്തി പ്രസിഡെന്റിന്റെ താൽകാലിക ചുമതലയുള്ള മൈക്കിൾ ടെമർ ഒളിമ്പിക്സിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യയിൽ നിന്നുള്ള 118 കായിക താരങ്ങളിൽ 70 പേർ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. അയർലാൻഡുമായി കളി ഉള്ളതിനാൽ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം