അജ്മാനിലെ കരാമയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വില്ലയ്ക്ക് തീ പിടിച്ചത്. അഗ്നി ബാധയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരി പുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളം പറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് സിദ്ധീഖ്, പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ക്ക് പൊള്ളലേറ്റു. അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. അജ്മാന്‍ ഫ്രീസോണിലെ ഒരു മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട അഞ്ച് പേര്‍. മുഹമ്മദ് സിദ്ധീഖ് അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ്. അജ്മാന്‍ കരാമയിലെ ജസ്കോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലുള്ള ഇവര്‍ താമസിക്കുന്ന വില്ലയിലാണ് തീ പിടുത്ത മുണ്ടായത്. വാതിലിന് സമീപമാണ് തീ ആദ്യം പടര്‍ന്നത്. കനത്ത പുക മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ട് മുറികളിലായി ഈ വില്ലയില്‍ 11 പേരാണ് താമസിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ താമസിക്കുന്ന മുറിയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്ത മുറിയിലേക്ക് തീ പടരുക യായിരുന്നു. എല്ലാവരും ഉറങ്ങി കിടക്കുക യായിരുന്നു വെന്നും കണ്ണ് തുറന്ന് നോക്കുമ്പോള്‍ കനത്ത പുക മൂടിയതാണ് കണ്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. എയര്‍ കണ്ടീഷന്‍ എടുത്തുമാറ്റി ആ വഴിയിലൂടെയാണ് തങ്ങള്‍ പുറത്ത് കടന്നതെന്ന് ഇവര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണ മെന്നാണ് പ്രാഥമിക നിഗമനം. അജ്മാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം