ഇന്ത്യ – അമേരിയ്ക്ക ആണവ കരാറിന് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗീകാരം നല്‍കി. രണ്ടിനെതിരെ പത്തൊന്‍പത് വോട്ടുകള്‍ക്കാണ് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി ഇന്ത്യാ യു. എസ്. ആണവ കരാറിന് അംഗീകാരം നല്‍കിയത്. കരാറിന് ഇനി സമ്പൂര്‍ണ്ണ സെനറ്റിന്റേയും അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റേയും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട്.
ഭാവിയിലെ കരാര്‍ ഇടപാടുകളില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം അനിവാര്യം ആണെന്ന വ്യവസ്ഥയെ നിയമപരമായി ഒഴിവാക്കാന്‍ ആണ് വിദേശ കാര്യ സമിതിയുടെ അംഗീകാരം എന്നും റിപ്പോര്‍ട്ടുണ്ട്.
- ജെ.എസ്.