ചിലി : രണ്ടു മാസത്തില്‍ ഏറെ കാലം ചിലിയില്‍ ഭൂമിക്കടിയില്‍ കുടുങ്ങിക്കിടന്ന മുപ്പത്തിമൂന്നു ഖനി തൊഴിലാളികളെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിതരായി പുറത്ത് എത്തിച്ചു. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നിരീക്ഷിച്ച ഒരു രക്ഷാ പ്രവര്‍ത്തന സംരംഭമായിരുന്നു ഇത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ചിലിയിലെ പ്രസിഡണ്ടും ഇവരെയും കാത്ത് നില്‍ക്കുന്നത് ലോകം മുഴുവന്‍ ആകാംക്ഷയോടെ ടെലിവിഷന്‍ ചാനലുകളിലൂടെ നോക്കി നിന്നു. ഇവര്‍ ജോലി ചെയ്ത സാന്‍ ജോസിലെ ഖനിയില്‍ മണ്ണിടിഞ്ഞ് ഓഗസ്റ്റ് 5 നാണ് ഇവര്‍ 600 ലേറെ അടി താഴെ കുടുങ്ങി പോയത്.
- ജെ.എസ്.