ന്യൂദല്‍ഹി:റഷ്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ഭഗവദ്ഗീത തീവ്രവാദ സാഹിത്യമെന്ന് മുദ്രകുത്തി റഷ്യയില്‍ നിരോധിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്‍. ഡി. എക്കുപുറമെ ആര്‍. ജെ. ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബഹളത്തില്‍ പങ്കുചേര്‍ന്നതോടെ ലോക്സഭ രണ്ടു തവണ നിര്‍ത്തിവെക്കേണ്ടിവന്നു. ശൂന്യവേളയില്‍ ബിജു ജനതാദളിലെ ഭര്‍തൃഹരി മഹ്താബാണ് വിഷയം ഉന്നയിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം