കാഴ്ചക്കാരില്‍ ദൃശ്യ വിസ്മയം തീര്‍ത്ത് ഇന്നുച്ചയോടെ ആകാശത്ത് വലയ സൂര്യ ഗ്രഹണം ദൃശ്യമായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണമായിരുന്നു ഇന്നുണ്ടായത്. പ്രകൃതി യൊരുക്കിയ അസുലഭമായ ആകാശ ക്കാഴ്‌ച്ച കാണുവാന്‍ ആയിര ക്കണക്കിനാളുകള്‍ വിവിധ യിടങ്ങളില്‍ ഒത്തു കൂടി. സൂര്യനെ ചന്ദ്രന്‍ മറക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന “വജ്ര വലയവും” കണ്ടു അവര്‍ ആവേശ ഭരിതരായി.
ആയിരം വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണം കാണുവാനും പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ശാസ്ത്രജ്ഞര്‍ കേരളത്തില്‍ എത്തിയിരുന്നു. ശാസ്ത്ര ലോകം വിപുലമായ ഒരുക്കങ്ങളാണ് ഈ ഗ്രണത്തെ നിരീക്ഷിക്കുവാന്‍ ഏര്‍പ്പെടുത്തിയത്. വിവിധ ചാനലുകളും, ഇന്റര്‍നെറ്റ് സൈറ്റുകളും ഈ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചിരുന്നു. കന്യാ കുമാരിയില്‍ ആദ്യ “സൂര്യ വലയം” ദൃശ്യമായി. തുടര്‍ന്ന് ധനുഷ്‌കോടിയിലും കാണുവാനായി. ഉച്ചക്ക് 11.06 നു ആരംഭിച്ച് ഉച്ചയ്ക്ക് 3.11 വരെ ഈ ഗ്രഹണം നീണ്ടു.
ഗ്രഹണ പാത ദക്ഷിണാ ഫ്രിക്കയിലെ കോംഗോയില്‍ ആരംഭിച്ച് ഇന്ത്യയിലൂടെ കടന്ന് ചൈനയില്‍ അവസാനിച്ചു.
– എസ്. കുമാര്‍
- ജെ.എസ്.