വാഷിങ്ടണ്‍: യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗത്വം അടക്കം ഇന്ത്യന്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പോയ വിദേശ കാര്യ മന്ത്രി എസ്.എം. കൃഷ്ണ ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയതു പോര്‍ച്ചുഗീസ് ആവശ്യങ്ങള്‍. പ്രസംഗം മാറി വായിച്ചാണു കൃഷ്ണ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ശ്രദ്ധേയനായത്. കൃഷ്ണ അഞ്ചു മിനിറ്റ് നേരം പ്രസംഗം വായിച്ചു. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ബ്രസീലും പോര്‍ച്ചുഗലും ഈ സമ്മേളനത്തില്‍ ഒരുമിച്ചതില്‍ സന്തോഷമുണ്ടെന്നു മന്ത്രി വായിച്ചപ്പോഴാണു പ്രസംഗത്തില്‍ അപാകത തോന്നിയത്.
ഇന്ത്യയുടെ ഐക്യരാഷ്ട്ര പ്രതിനിധി ഹര്‍ദീപ് പുരി ഒടുവില്‍ അബദ്ധം കണ്ടെത്തി. മന്ത്രിയുടെ കൈയില്‍ ഉണ്ടായിരുന്നതു പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ലൂയി അമാദോയുടെ പ്രസംഗം. ഇന്ത്യയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ പ്രസംഗം തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കി. തുടര്‍ന്നു കൃഷ്ണ പ്രസംഗം മാറ്റി വായിച്ചു തടിതപ്പി. കൃഷ്ണ പ്രസംഗിക്കാന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അമാദോ ഈ പ്രസംഗം വായിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുകയാണ്. പ്രശ്‌നം ഇതോടെ തീര്‍ന്നെങ്കിലും ഇന്ത്യയില്‍ തിരിച്ചെത്തുന്ന വിദേശകാര്യമന്ത്രിയെ വിമര്‍ശനം കാത്തിരിക്കുമെന്നുറപ്പാണ്. ബി.ജെ.പി. ഇതിനെതിരെ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ 2009 ല്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബ്രയാന്‍ കൊവെന്‍റെ പ്രസംഗം വായിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം