അബിദ്ജാന്‍: ആഭ്യന്തര കലാപം രൂക്ഷമായ ഐവറികോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതിയായ ശ്യാമ ജൈനെ യു.എന്‍ സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസെയ്ന്‍ ക്വട്ടാറയുടെയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമായപ്പോള്‍ വീട്ടിനുള്ളില്‍ കുടുങ്ങി പോയ ശ്യാമയ്ക്ക് പുറത്തേക്കു രക്ഷപ്പെടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് യു.എന്‍ സേനയുടെ തന്ത്രപരമായ രക്ഷപ്പെടുത്തല്‍ പദ്ധതിയിലൂടെ ശ്യാമയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ ഇന്ന് ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ എംബസ്സി ജീവനക്കാരെയും അതത് രാജ്യങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് അലാസെയ്ന്‍ ക്വട്ടാറയുടെയും ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം ശക്തി പ്രാപിക്കുകയായിരുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധഭീതിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇവിടുന്നു പലായനം ചെയ്തിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുദ്ധം