ലണ്ടന്‍: ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പരിഷ്‌കരണ ത്തിനെതിരെ 20 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കി തെരുവിലിറങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്കില്‍ ബുധനാഴ്ച ബ്രിട്ടന്‍ സാക്ഷിയായി.24 മണിക്കൂര്‍ നീണ്ട പണിമുടക്കില്‍ ബ്രിട്ടന്‍ നിശ്ചലമായി. രാജ്യത്തെ ഏഴു ലക്ഷത്തോളം ആസ്പത്രി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പണി മുടക്കിന്റെ ഭാഗമായി രാജ്യത്തെ 1,000 കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കൂറ്റന്‍ പ്രകടനങ്ങളും നടന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, പ്രതിഷേധം, ബ്രിട്ടന്‍, മനുഷ്യാവകാശം