ധാക്ക: കൂടുതല്‍ ജനാധിപത്യ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സേനയ്‌ക്കുള്ളില്‍ നടന്ന ഗൂഢാലോചന പട്ടാള നേതൃത്വം ഇടപെട്ടു പരാജയപ്പെടുത്തി. ‘മത ഭ്രാന്തന്മാരായ’ ചില സൈനിക ഉദ്യോഗസ്‌ഥരാണ് അട്ടിമറിക്കു ശ്രമിച്ചതെന്നു സൈനിക വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മസൂദ് റസാഖ് അറിയിച്ചു. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെ ജനുവരി 9, 10 തീയതികളില്‍ അട്ടിമറിക്കാനായിരുന്നു പദ്ധതി. ഗൂഢാലോചനയില്‍ പങ്കുള്ളതായി കരുതുന്ന രണ്ടു മുന്‍ സൈനികോദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തു. സംശയ നിഴലിലുള്ള 16 സൈനിക ഉദ്യോഗസ്‌ഥര്‍ ശക്‌തമായ നിരീക്ഷണത്തിലാണെന്നും മസൂദ് റസാഖ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, ദേശീയ സുരക്ഷ, ബംഗ്ലാദേശ്