ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഉറ്റ സുഹൃത്തും തന്റെ വിശ്വസ്തനും ആണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ വെളിപ്പെടുത്തി. ഒബാമയുടെ ഭരണ രീതി അദ്ദേഹത്തെ ഏറെ ഒറ്റപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ ഭരണ രീതി താന്‍ അടുത്ത് നിന്ന് കണ്ടിട്ടില്ല. എന്നാല്‍ ഒരു കാര്യം തനിക്ക് ഉറപ്പാണ്. തനിക്കും അന്താരാഷ്‌ട്ര ഭരണ രംഗത്ത് സൌഹൃദങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തനിക്ക് ഏറെ വിശ്വസ്തനും ഏറെ അടുപ്പമുള്ള സുഹൃത്തുമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
സിംഗിന് പുറമേ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മേര്‍ക്കെല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് ലീ മ്യുന്ഗ് ബാക്, തുര്‍ക്കിയുടെ പ്രധാനമന്ത്രി റെസെപ് തായിപ് എര്‍ദോഗാന്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ എന്നിവരും ഒബാമയുടെ സുഹൃദ് പട്ടികയില്‍ പെടുന്നു.
- ജെ.എസ്.