ബ്രസല്‍സ്: കിഴക്കന്‍ യൂറോപ്പിലുണ്ടായ കടുത്ത ശൈത്യത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിക്കയിടത്തും താപനില -20ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഞ്ഞു വീഴ്ചമൂലം വിവിധ മേഖലകളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അതി ശൈത്യത്തില്‍ ഉക്രെയിനില്‍ മാത്രം 18 പേര്‍ മരിച്ചു. പോളണ്ടില്‍ പത്തു പേരും റൊമാനിയയില്‍ നാലുപേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും മധ്യ സൈബീരിയയിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്
- ഫൈസല്‍ ബാവ